കേരളത്തില്‍ ബി.ജെ.പി, ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി. താലിബാന് മാതൃകയിലുള്ള ആക്രമണങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നടത്തുന്നതെന്ന് ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി അംഗം മീനാക്ഷി ലേഖി ലോക്്സഭയില് ആരോപിച്ചു. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി അക്രമൡം അഴിച്ചുവിടുകയാണെന്ന് കര്‍ണാടകയില്‍ നിന്നുള്ള എം.പി പ്രള്‍ഹാദ് ജോഷി പറഞ്ഞു. ബി.ജെ.പിയുടെ പരാമര്‍ശത്തിനെതിരെ ഇടത് എം.പിമാര്‍ ലോക്സഭയില്‍ പ്രതിഷേധിച്ചു.
Advertisement