നടി ആക്രമണ കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ സഹായി അപ്പുണ്ണി ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ആലുവ പൊലീസ് ക്ലബിൽ അതീവ നാടകീയമായാണ് അപ്പുണ്ണിയെത്തിയത്. മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാനായി അപ്പുണ്ണിയുടെ മുഖഛായയുള്ള അപ്പുണ്ണിയുടെ സഹോദരൻ സൂരജാണ് ആദ്യമെത്തിയത്. അപ്പുണ്ണിയെന്ന് തെറ്റിദ്ധരിപ്പിക്കും വിധമുള്ള പ്രതികരണങ്ങളും ഇയാളിൽ നിന്നുണ്ടായി. മാധ്യമ പ്രവർത്തകർ സൂരജിനെ പിന്തുടരുന്നതിനിടെ മറ്റൊരു വാഹനത്തിൽ അപ്പുണ്ണി പൊലീസ് ക്ലബിനുള്ളിലേക്ക് കയറുകയായിരുന്നു. അന്വേഷണ ഉദ്യോഗ സ്ഥരുടെ നേതൃത്വത്തിൽ അപ്പുണ്ണിയെ ചോദ്യം ചെയ്യുകയാണ്. ഗൂഡാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അപ്പുണ്ണിയിൽ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.അതേസമയം പള്‍സര്‍ സുനിയെ ജയിലില്‍ കത്തെഴുതാന്‍ സഹായിച്ച വിപിന്‍ലാലിനെയും ആലുവ പൊലീസ് ക്ലബിലെത്തിച്ച് അപ്പുണ്ണിക്കൊപ്പം ചോദ്യം ചെയ്യുന്നുണ്ട്.
Advertisement