അവശ്യവസ്തുക്കളുടെ വിലകുറയ്ക്കാന്‍ ജി.എസ്.ടി കാരണമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരക്കുഗതാഗതം സുഗമമായെന്നും ഇത് സമ്പദ്വ്യവസ്ഥയില് മാറ്റങ്ങള്‍ വരുത്തിയതായും പ്രതിമാസ റേഡിയോ പരിപാടിയായ മാന്‍ കി ബാത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനങ്ങളുമായുള്ള ബന്ധത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാനും ജി.എസ്.ടി കാരണമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ജനങ്ങളുടെ അഭ്യര്‍ഥന മാനിച്ച് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിലെ പ്രസംഗത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുമെന്നും മോദി വ്യക്തമാക്കി.
Advertisement