തലസ്ഥാനത്തെ അക്രമ പരമ്പരകള്‍ക്കെതിരെ പ്രതിപക്ഷം. അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട്ട് സത്യഗ്രഹം തുടങ്ങി. മാനാഞ്ചിറയിലെ കിഡ്സണ്‍ കോണറിലാണ് സമരം. ആഭ്യന്തരവകുപ്പ് പരാജയമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി മൗനംപാലിക്കുകയാണ്. പിണറായി വിജയന് പരാജയമാണെന്നതിന് െതളിവാണ് തുടരുന്ന അക്രമങ്ങളെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസനും ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
Advertisement