രാജ്യസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി കോൺഗ്രസ് എംഎൽഎമാരെ ചാക്കിലാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന പരാതിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഗുജറാത്ത് സർക്കാരിനോട് വിശദീകരണം തേടി. എംഎൽഎമാർക്കും കുടുംബാംഗങ്ങൾക്കും സുരക്ഷയൊരുക്കാനും ഗുജറാത്ത് ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ രാവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അചൽ കുമാർ ജോതിക്ക് പരാതി നൽകിയിരുന്നു. പണവും കേന്ദ്ര സംസ്ഥാന ഭരണവും ഉപയോഗിച്ച് ബി ജെ പി കോൺഗ്രസ് എംഎൽഎമാരെ അടർത്തിമാറ്റുകയാണെന്നും ഉന്നതാധികാര സമിതിയെ നിയോഗിച്ച് ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും കോൺഗ്രസ് നേതാക്കൾ നൽകിയ നിവേദനത്തിൽ പറയുന്നു.
Advertisement