സ്ത്രീധനപീഡന പരാതികളില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികളിലാണ് ഉത്തരവ്. ജില്ലാതല കുടുംബക്ഷേമ സമിതികള്‍ രൂപീകരിച്ച് സ്ത്രീധനപീഡനപരാതികള് പരിശോധിക്കണം. സമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പാടുളളുവെന്നും ജസ്റ്റിസ് എ.കെ. ഗോയല്‍, ജസ്റ്റിസ് യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
Advertisement