തിരുവനന്തപുരം ഒാവർ ബ്രിഡ്ജിന് സമീപത്ത മൊബൈൽ കടയിൽ വൻകവർച്ച. പുലർച്ചെയാണ് ഇരുപത് ലക്ഷം രൂപയുടെ ആഡംബര മൊബൈൽ ഫോണുകള്‍ മോഷണം പോയത്. വിവിധ നഗരങ്ങളിൽ സമാനമായ മോഷണം നടത്തിയ സംസ്ഥാനാന്തര സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് അറിയിച്ചു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. അടുത്തിടെ കൊച്ചിയിലും കൊല്ലത്തും മൊബൈൽ ഷോറൂമുകളിൽ ലക്ഷങ്ങളുടെ കവർച്ച നടത്തിയ സംസ്ഥാനാന്തര സംഘമാണ് തിരുവനന്തപുരം നഗരത്തിലും മോഷണം നടത്തിയത്.
Advertisement