സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ തകർന്ന റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 400 കോടി അനുവദിക്കും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് നല്‍കിയത്. കോഴിക്കോട് ബൈപാസ് നാലുവരിയാക്കാന്‍ അടുത്തമാസം ടെന്‍ഡര്‍ വിളിക്കുമെന്നും ദേശീയപാതയ്ക്ക് സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാന്‍ പ്രത്യേക സെല്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിച്ചു.
Advertisement