അഭയ കേസിൽ പ്രതികളുടെ വിടുതൽ ഹർജി ഇന്ന് പരിഗണിക്കും. പ്രതിപ്പട്ടികയിൽ നിന്നു ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജോസ് പുതൃക്കയിൽ,തോമസ് എം കോട്ടൂർ,സിസ്റ്റർ സെഫി എന്നിവര്‍ നല്കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്. തിരുവന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. 1992 മാർച്ച് 27 നാണ് അഭയകൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബഐ യ്ക്ക് വിടുകയായിരുന്നു.
Advertisement