യെച്ചൂരിയെ പിന്തുണച്ച് വി.എസ്. യെച്ചൂരി രാജ്യസഭയിലേക്ക് മല്‍സരിക്കണമെന്ന് വി എസ്. ഇക്കാര്യം കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെടുമെന്ന് വിഎസ്. സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. പാര്‍ട്ടിജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കണമോയെന്ന് മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമാകും. മല്‍സരിക്കേണ്ടതില്ലെന്ന പൊളിറ്റ് ബ്യൂറോ തീരുമാനം സിസിയില്‍ റിപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ യച്ചൂരി മല്‍സരിക്കണമെന്ന ആവശ്യം ബംഗാള്‍ ഘടകം കേന്ദ്രകമ്മിറ്റിയില്‍ ഉന്നയിക്കും. കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിനായി ബംഗാള്‍ഘടകം വാദിച്ചേക്കും.
Advertisement