കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്ഷന്. കോണ്‍ഗ്രസിന്റെ 6 ലോക്സഭാംഗങ്ങളെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. അഞ്ചുദിവസത്തേക്കാണ് സസ്പെന്ഷന്. സഭാനടപടികള്‍ അലങ്കോലപ്പെടുത്തിയതിന്റെ പേരിലാണ് നടപടി. നടപടി നേരിട്ടവരില്‍ കൊടിക്കുന്നിലും എം.കെ.രാഘവനും.
ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് സഭാ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കർ സുമിത്രാ മഹാജൻ ചോദ്യോത്തരവേളയ്ക്കു ശേഷം വിഷയം ചർച്ച ചെയ്യാമെന്ന് അറിയിച്ചെങ്കിലും പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു.