ജനിതകമാറ്റം വരുത്തിയ കടുക് കാന്‍സറും പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടാക്കുമെങ്കില് ഉടന്‍ നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. വെളളിയാഴ്ചയ്ക്ക് മുന്‍പ് ഇക്കാര്യത്തില്‍ കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിക്കണം. കേന്ദ്രം നടപടിയെടുക്കാന്‍ തയാറായില്ലെങ്കില്‍ എന്തുചെയ്യണമെന്ന് അറിയാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. യൂറോപ്പിലടക്കം ജനിതകമാറ്റം വരുത്തിയ വിളകള്‍ മനുഷ്യനും പരിസ്ഥിതിക്കും വരുത്തിയ നഷ്ടം ചെറുതല്ലെന്ന് പൊതുതാല്പര്യഹര്ജി സമര്‍പ്പിച്ച മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ വെളളിയാഴ്ച വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു.
Advertisement