ആറു മലയാളികള്‍ സിറിയയില്‍ ഐ.എസിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ മൊഴി. തുര്‍ക്കിയില്‍ നിന്ന് നാടു കടത്തിയതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി ഷാജഹാന് വള്ളുവകണ്ടിയാണ് മൊഴി നല്‍കിയത്. കണ്ണൂര്‍ സ്വദേശികളായ ഇവര്‍ ദുബായില്‍നിന്ന് ഇറാന് വഴിയാണ് സിറിയയിലെത്തിയത്. സിറിയയിലെത്തിയവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ കൈമാറിയ വിവരത്തെതുടര്‍ന്നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഷാജഹാനെ ഈ മാസം ഒന്നിന് അറസ്റ്റ് ചെയ്തത്.
Advertisement