മെഡിക്കൽ കോഴ ആരോപണം ബിജെപിയുടെ പ്രതിഛായ്ക്ക് കോട്ടം വരുത്തുമെന്ന് മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ. കമ്മിഷൻ റിപ്പോർട്ട് ചോർന്നത് അന്വേഷിക്കണം. ബിജെപിയെ പോലുള്ള കേഡർ പാർട്ടിക്ക് സംഭവിക്കാൻ പാടില്ലാത്തതാണ് റിപ്പോർട്ട് ചോർന്നതിലൂടെ ഉണ്ടായത്. കേന്ദ്രം ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നും പി.പി.മുകുന്ദൻ കണ്ണൂർ മണത്തണയിൽ മനോരമ ന്യൂസിനോട് പറഞ്ഞു
Advertisement