മൂന്നാര്‍ വിഷയത്തിലടക്കം സിപിഎമ്മുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടയില്‍ സിപിഐയുടെ സംസ്ഥാന നിർവാഹകസമിതി യോഗം ഇന്ന്. ചേരും. രാവിലെ 11 മണിക്ക് തിരുവനന്തപുരം എംഎന്‍ സ്മാരകത്തിലാണ് യോഗം. ദേവീകുളം സബ്കളക്ടര്‍ ശ്രീംറാം വെങ്കിട്ടരാമനെ മാറ്റിയതില്‍ സിപിഐക്ക് കടുത്ത എതിര്‍പ്പുണ്ടെങ്കിലും നേതാക്കളാരും ഇത് പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. ഇന്നത്തെ യോഗത്തില്‍ ഈ വിഷയം ഉയര്‍ന്ന് വന്നേക്കുമെന്നാണ് സൂചന. ഇരു പാര്‍ട്ടികളുടേയും സെക്രട്ടറിമാര്‍ വിവാദവിഷയങ്ങളില്‍ പരസ്യപ്രതികരണങ്ങള്‍ നടത്താത്ത സാഹചര്യത്തില്‍ ഇന്നത്തെ സിപിഐ യോഗത്തില്‍ സര്‍ക്കാരിനും,സിപിഎമ്മിനുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരാനും സാധ്യത കുറവാണ്.
Advertisement