ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി ഏറ്റെടുക്കാനുള്ള മന്ത്രിസഭാ തീരുമാനം ദുരൂഹമാണെന്ന് വി.എം.സുധീരൻ. ഹാരിസൺ കമ്പനിക്ക് അവകാശമില്ലാത്ത ഭൂമി അവരുടേതാണെന്ന രീതിയിൽ സർക്കാർ തന്നെ വിശേഷിപ്പിച്ചത് വിചിത്രമാണ്. വൻകിട കയ്യേറ്റക്കാർ അനധികൃതമായി കൈവശം വച്ചിട്ടുള്ള അഞ്ചരലക്ഷത്തോളം ഏക്കർ ഭൂമി അവർക്ക് തന്നെ നൽകാനുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ് മന്ത്രിസഭാ തീരുമാനമെന്നും സുധീരൻ വാർത്താകുറിപ്പിൽ പറഞ്ഞു.
Advertisement