2011ൽ നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. നടിയുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ നടിയെ പൾസർ സുനിയുടെ നിർദേശ പ്രകാരം വാനിൽ കയറ്റിയ സംഘം, തട്ടിക്കൊണ്ടുപോകാനായി നഗരത്തിലൂടെ ചുറ്റിക്കറക്കിയെന്നാണ് പരാതി. കേസിൽ പൾസർ സുനിയെ കസ്റ്റഡിയിൽ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. ഇതോടൊപ്പം ദിലീപുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ചും പൾസർ സുനിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കും. സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Advertisement