എന്‍.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി വെങ്കയ്യ നായിഡുവും പ്രതിപക്ഷ സ്ഥാനാര്‍ഥി ഗോപാല്‍കൃഷ്ണ ഗാന്ധിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വെങ്കയ്യ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്കും നഗരവികസനവകുപ്പിന്റെ ചുമതല നരേന്ദ്രസിങ് തോമറിനും നല്കി
പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെപി അധ്യക്ഷന്‍ അമിത്ഷാ, എല്‍.കെ അഡ്വാനി, മുതിര്‍ന്ന മന്ത്രിസഭാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് വെങ്കയ്യ നായിഡു വരണാധികാരിയായ ലോക്സഭാ സെക്രട്ടേറിയറ്റ് അംഗം എന്‍. വിശ്വനാഥന് മുന്‍പാകെ പത്രിക നല്‍കിയത്. ചെറുപ്രായത്തില്‍ അമ്മ മരിച്ചതോടെ പാര്‍ട്ടിയാണ് അമ്മയെപ്പോലെ നോക്കി വളര്‍ത്തിയതെന്ന് വികാരഭരിതനായി വെങ്കയ്യ പറഞ്ഞു. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത് വലിയ അംഗീകരമായി കാണുന്നു.
നേരത്ത വെങ്കയ്യ നായിഡു കേന്ദ്രമന്ത്രസ്ഥാനം രാജിവച്ചിരുന്നു. വെങ്കയ്യ വഹിച്ചിരുന്ന വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്കും നഗരവികസനവകുപ്പിന്റെ ചുമതല നരേന്ദ്രസിങ് തോമറിനും നല്കി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്മോഹന് സിങ്, സീതാറാം യച്ചൂരി തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പമെത്തി ഗോപാല്‍കൃഷ്ണ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ലോകസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ ഏറെ പണിപ്പെടേണ്ടിവരില്ല. അടുത്തമാസം അഞ്ചിനാണ് വോട്ടെടുപ്പ്. അന്നുതന്നെ ഫലവും പ്രഖ്യാപിക്കും.