കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. പള്‍സര്‍ സുനിയുടെ സുഹൃത്ത് കോതമംഗലം സ്വദേശി എബിനാണ് പിടിയിലായത്. 2011ല്‍ നടന്ന സംഭവത്തില്‍ കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തതിന് പിന്നാലെയാണ് എബിന് കസ്റ്റഡിയിലായത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പള്‍സര്‍ സുനിയെയും കൂട്ടുപ്രതികളെയും ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
Advertisement