വെങ്കയ്യാ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. വൈകിട്ട് ചേരുന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനു ശേഷമാണ് പ്രഖ്യാപനമുണ്ടാവുക. കേന്ദ്ര വാര്ത്താവിതരണമന്ത്രിയായ വെങ്കയ്യ ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രമുഖ ബിജെപി നേതാവുമാണ്. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആര് എസ് എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.
Advertisement