നഴ്സുമാരുടെ സമരം നടക്കുന്ന ആശുപത്രികളിൽ നഴ്സിങ് വിദ്യാർഥികളെ ജോലിക്കു നിയോഗിക്കാനുള്ള കണ്ണൂർ കളക്ടറുടെ ഉത്തരവ് ചട്ടവിരുദ്ധമെന്ന് കേരള നഴ്സിങ് കൗൺസിൽ. ഇങ്ങനെ നിയോഗിക്കപ്പെടുന്ന വിദ്യാർഥികൾക്ക് നിയപരിരക്ഷ ലഭിക്കില്ലെന്ന് കൗൺസിൽ അംഗം പി.കെ.തമ്പി മനോരമ ന്യൂസിനോടു പറഞ്ഞു. കളക്ടറുടെ തീരുമാനം ഇന്ത്യൻ നഴ്സിങ് കൗൺസിലിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Advertisement