ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയോട് ഹൈക്കോടതി . കുറ്റവാളിയല്ലെങ്കില് അറസ്റ്റ് ഉണ്ടാകില്ലെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി പറഞ്ഞു. മൊബൈൽഫോൺ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചെന്നാണ് പൾസർ സുനിയുടെ മൊഴി. നടി ആക്രമിച്ചപ്പെട്ട സമയത്ത് പൾസർ സുനി ധരിച്ചിരുന്ന വസ്ത്രം പ്രതീഷ് ചാക്കോയെടെ ഒാഫിസ് പരിസരത്തു നിന്നാണ് ലഭിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു . പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി
Advertisement