ദിലീപിനെ കുടുക്കിയതെന്ന് സഹോദരന് അനൂപ്. ദിലീപിനെതിരെ കെണിയൊരുക്കിയതിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നു. നിരപരാധിത്വം തെളിയിച്ച് ദിലീപ് തിരിച്ചുവരുമെന്നും അദ്ദേഹം അങ്കമാലിയില്‍ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ തൃശൂരിലെത്തിച്ചുള്ള തെളിവെടുപ്പ് തുടരുന്നു. ഗൂഢാലോചന നടന്ന ജോയ്സ് പാലസ് ഹോട്ടലിലും ദിലീപ് താമസിച്ച ഗരുഡ ഹോട്ടലിലും കാറില്‍ നിന്ന് പുറത്തിറക്കാതെ തെളിവെടുപ്പിന് എത്തിച്ചു. പുഴയ്ക്കലിലെ കിണറ്റിങ്കല്‍ ടെന്നിസ് അക്കാദമിയിലും തെളിവെടുപ്പിനെത്തിച്ചു. ഇതിനിടെ, കേസില്‍ കാവ്യ മാധവനേയും അമ്മ ശ്യാമളയേയും ചോദ്യം ചെയ്യും. ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നാണ് അന്വേഷിക്കുക. നടി ആക്രമിക്കപ്പെട്ട അന്നും പിറ്റേന്നും ദിലീപ് ഫോണില്‍ ബന്ധപ്പെട്ടവരെയും അന്വേഷണസംഘം വിളിപ്പിക്കും. പ്രധാനമായും നാലുപേരില്‍ നിന്നാണ് മൊഴിയെടുക്കുക. അന്‍വര്‍ സാദത്ത് എംഎല്‍എ, ഒരു മുതിര്‍ന്ന നടന് എന്നിവരാണ് ഇതില്‍ പ്രധാനികള്‍ . എന്നാല്‍ സുനി പറഞ്ഞ 'മാഡം' ആരെന്നതിനെക്കുറിച്ച് പൊലീസിന് ഇതുവരെ സൂചനയില്ല.