നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് അറസ്റ്റില്‍. കേസിലെ ഗൂഢാലോചനയില്‍ ദിലീപിന്റെ പങ്ക് വ്യക്തമായതോടെയാണ് വൈകിട്ട് ആറുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാവിലെ മുതല്‍ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ദിലീപിന്റെ കുടുംബപ്രശ്നങ്ങളില്‍ ഇടപെട്ടതും സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കങ്ങളും ഇതിന് കാരണമായി. ദിലീപിന് പള്‍സര്‍ സുനിയുമായി നേരിട്ട് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ആലുവ പൊലീസ് ക്ലബിലുള്ള ദിലീപിനെ നാളെയെ കോടതിയില്‍ ഹാജരാക്കൂ. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ കേസില്‍ പ്രതിയാകില്ല. നാദിര്‍ഷയെ പൊലീസ് മാപ്പുസാക്ഷിയാക്കുമെന്നാണ് വിവരം. മറ്റാരും ഇപ്പോള്‍ കസ്റ്റഡിയില്‍ ഇല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും നാളെ കോടതിയില്‍ ഹാജരാക്കുമെന്നും ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
Advertisement