ബി നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവരെ സംശയിക്കണമെന്ന് വി.എസ്. ദേവഹിതം നേരിട്ടുചോദിച്ചു മനസിലാക്കിയ പോലെയാണ് ചില രാജകുടുംബാംഗങ്ങളുടെ പ്രതികരണമെന്നും നിലവറ തുറന്ന് ക്ഷേത്രസ്വത്തിന്റെ കണക്കെടുപ്പ് നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. ജനഹിതവും ക്ഷേത്രസ്വത്തിന്റെ സംരക്ഷണവും ആഗ്രഹിക്കുന്ന എല്ലാവരും സഹകരിക്കണമെന്നും വി.എസ് പറഞ്ഞു. ദേവഹിതമല്ല വ്യക്തിഹിതത്തിന്റെ പേരിലാണ് രാജകുടുംബം നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നതെന്നും വിഎസ് ആരോപിച്ചു.
Advertisement