E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസിന്‍റെ തീവ്രശ്രമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി തീരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസിന്‍റെ തീവ്രശ്രമം. മൂന്നു ദിവസമായി തുടരുന്ന ചോദ്യം ചെയ്യലിലും ഗൂഡാലോചനയുമായി ബന്ധപ്പെട്ട കാര്യമായ വിവരങ്ങളൊന്നും സുനിയില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം സുനി ജയിലില്‍ ഫോണുപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായി. 

സുനിെയ കസ്റ്റഡിയില്‍ക്കിട്ടുന്നതോടെ നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ നിഗൂഡതകളും അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണം സംഘം. എന്നാല്‍ അന്വേഷണ സംഘത്തിന്‍റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിലും ഇതുവരെ സുനിയൊന്നും വിട്ടുപറഞ്ഞിട്ടില്ല. ജയിലില്‍ നിന്നയച്ച കത്തിലെ വിവരങ്ങളെ കുറിച്ചുളള പൊലീസിന്‍റെ ചോദ്യങ്ങള്‍ക്കു പോലും പരസ്പരവിരുദ്ധമായ മറുപടികളാണ് സുനിയും സുനിക്കൊപ്പം ജയിലിലുണ്ടായിരുന്നവരും നല്‍കുന്നത്. ഈ സാഹചര്യത്തില്‍ അവശേഷിക്കുന്ന ഒറ്റദിവസം കൊണ്ട് പരമാവധി വിവരങ്ങള്‍ സുനിയില്‍ നിന്ന് ചികഞ്ഞെടുക്കാനുളള ശ്രമത്തിലാണ് പൊലീസ്. 

ജയിലില്‍ ഫോണുപയോഗിച്ച കേസിലെ കസ്റ്റഡി കാലാവധി നാളെ അവസാനിച്ചാല്‍ പിന്നീട് സുനിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ കിട്ടുക ദുഷ്കരമാകുമെന്ന തിരിച്ചറിവും അന്വേഷണ സംഘത്തിനുണ്ട്. അതേസമയം ജയിലില്‍ ഫോണെത്തിച്ച സംഭവത്തെ പറ്റിയുളള പൊലീസ് അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി. മറൈന്‍ഡ്രൈവില്‍ നിന്നും വാങ്ങിയ ഷൂസിനുളളിലാണ് താന്‍ ഫോണ്‍ കടത്തിയതെന്ന് സുനിക്ക് ഫോണെത്തിക്കാന്‍ സഹായിച്ച വിഷ്ണു പൊലീസിനെ അറിയിച്ചു. 

പിന്നീട് ഈ ഷൂ കീറിയ ശേഷം ഫോണ്‍ ഉളളില്‍ ഒളിപ്പിക്കുകയായിരുന്നു. വാഴക്കാലയിലുളള കടയില്‍ വച്ച് ഷൂസ് തയ്ച്ചാണ് ജയിലിനുളളില്‍ സുനിക്കെത്തിച്ചതെന്നും കണ്ടെത്തി. ഈ കടയില്‍ വിഷ്ണുവിനെ എത്തിച്ച് പൊലീസ് തെളിവെടുക്കുകയും ചെയ്തു. അതേസമയം ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയടക്കം കേന്ദ്രീകരിച്ചുളള അന്വേഷണവും മൊഴിയെടുപ്പും തുടരുമെന്നും പൊലീസ് അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :