മൊസൂള്‍ നഗരം പൂര്‍ണമായും ഐഎസ് തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുക്കാനുള്ള ശ്രമം അവസാനമണിക്കൂറുകളിലെന്നും വിജയം ഉടനെന്നും ഇറാഖ്. നഗരത്തില്‍ പ്രവേശിച്ച ഇറാഖ് സൈന്യം വീടുകളിലും ഇടവഴികളിലുമായി തീവ്രവാദികളെ നേരിടുകയാണെന്ന് വക്താവ് അറിയിച്ചു. ഐഎസിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന മൊസൂളിനായുള്ള പോരാട്ടം എട്ടുമാസം മുമ്പാണ് തുടങ്ങിയത്. മൊസൂള്‍ കീഴടക്കിയാല്‍ സമീപത്തെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസ് ആക്രമണം തുടരുമെന്നാണ് സൂചന. മൂന്നുവർഷം മുൻപാണു ആയിരക്കണക്കിന് ഐഎസ് ഭീകരർ മൊസൂൾ പിടിച്ചടക്കിയത്.
Advertisement