കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ വിതരണം തുടങ്ങി. ഏപ്രിൽ, മേയ് മാസങ്ങളിലെ പകുതി പെൻഷൻ വീതമാണ് നൽകുന്നത്. സർക്കാർ അനുവദിച്ച 130 കോടി രൂപ ഉപയോഗിച്ചാണ് വിതരണം. പെൻഷൻകാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനോരമ ന്യൂസ് തുടർച്ചയായി റിപ്പോർട്ട് ചെയ്തതോടെയാണ് സർക്കാർ പണം അനുവദിച്ചത്. ബുധനാഴ്ച തന്നെ പെൻഷൻ നൽകണമെന്ന് ഗതാഗതമന്ത്രി നിർദേശിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്നം കാരണം നീണ്ടുപോകുകയായിരുന്നു. സർക്കാരിൽ നിന്ന് പണം കിട്ടുന്നതിലും റിസർവ് ബാങ്ക് അനുമതി ലഭിക്കുന്നതിലും വന്ന കാലതാമസമാണ് തടസമായത്.
Advertisement