അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യം അയവില്ലാതെ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തി. ജര്‍മ്മനിയിലെ ഹാംബുര്‍ഗില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. വിവിധ വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇരുനേതാക്കളും പരസ്പരം പ്രശംസിച്ചു.
ജി20 ഉച്ചകോടിക്കിടെ മോദിയും ഷി ജിന്‍പിങും പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയും ചൈനയും ഒരുപോലെ തള്ളിക്കളയുകയും ഉഭയകക്ഷി ചര്‍ച്ച കാര്യപരിപാടിയിലില്ലെന്ന് അസന്നിഗ്ധമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. എങ്കിലും ഹാംബുര്‍ഗില്‍ മോദിയും ഷി ജിന്‍പിങും നേര്‍ക്കുനേര്‍വരുന്ന നിമിഷമായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. ഉച്ചകോടിക്കിടെ നടന്ന ബ്രിക്സ് രാഷ്ട്രത്തലവന്മാരുടെ യോഗത്തില്‍ ഹസ്തദാനം ചെയ്ത് ഇരുവരും പങ്കിട്ടത് ഉൗഷ്മള നിമിഷങ്ങള്‍. ബ്രിക്സ് കൂട്ടായ്മയുടെ അധ്യക്ഷനായ ഷി ജിന്‍പിങിന് മോദി ആശംസകള്‍ നേര്‍ന്നു. എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നടപടികളെ പ്രശംസിച്ച ഷി ജിന്‍പിങ് സാമ്പത്തിക, സാമൂഹിക രംഗങ്ങളിലെ ഇന്ത്യയുടെ മുന്നേറ്റത്തെ എടുത്തുപറഞ്ഞു. ഇന്ത്യ ഭൂട്ടാന് ചൈന അതിര്‍ത്തികള്‍ സംഗമിക്കുന്ന മേഖലയിലെ ദേക് ലാമില്‍ ചൈനയുടെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. ദോക് ലാം മേഖലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചശേഷം ചര്‍ച്ചകളാകാം എൡന്നതാണ് ചൈനയുടെ ഉപാധി. ഇപ്പോള്‍ നില്ക്കുന്ന ഇടങ്ങളില്‍ നിന്ന് സൈന്യം പിന്നോട്ടു പോകില്ലെന്ന് ഇന്ത്യയുടെ നിലപാട്.