സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് ഭേദഗതിയില്‍ വീഴ്ചയുണ്ടായില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ചെറിയ പിശകുണ്ടായി. പഴയനിയമപ്രകാരം ഫീസ് നിര്‍ണയസമിതി രൂപീകരിച്ചതാണ് പിശക്. അത് ശ്രദ്ധയില്‍പ്പെട്ടതോടെ പുതിയ ഫീസ് നിര്‍ണയസമിതി രൂപീകരിക്കാന്‍ നടപടിയെടുത്തു. ഇതില്‍ മുഖ്യമന്ത്രി തന്നെ ശാസിക്കുകയോ അതൃപ്തി പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ഫീസില്‍ പ്രവേശനത്തിന് ചില മാനേജ്മെന്റുകള്‍ തയാറായിട്ടുണ്ടെന്നും ഇവരുമായി തിങ്കളാഴ്ച കരാര്‍ ഒപ്പിടുമെന്നും മന്ത്രി അറിയിച്ചു.
Advertisement