ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരായ പരാതികളില്‍ വനിതാ കമ്മിഷന് ഇന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ ഇന്ന് വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ എംസിജോസഫൈനെ നേരിട്ട് കണ്ട് പരാതി ഉന്നയിക്കും. കഴിഞ്ഞ ദിവസം ഇവര്‍ ഫിലിം ചേംമ്പര്‍ വൈസ് പ്രസിഡന്റ് സജി നന്ത്യാട്ടിനെതിരെ പരാതി നല്‍കിയിരുന്നു. ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് പരാതി. മറ്റ് ചില സംഘടനകളും സമാനമായ പരാതികള്‍ വനിതാ കമ്മീഷനില്‍ നല്‍കിയിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ച ശേഷമായിരിക്കും കമ്മീഷന് തുടര്‍ നടപടികളിലേക്ക് കടക്കുക.
Advertisement