നെഹ്റു ഗ്രൂപ്പിനായി ഇടപെട്ട കെ.സുധാകരനെതിരെ പാര്‍ട്ടിയിലും പ്രതിഷേധം. നടപടിയെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. നെഹ്റു ഗ്രൂപ്പിന് വേണ്ടി കെ.സുധാകരന് ഇടപെട്ടത് പാലക്കാട് ഡിസിസിയുടെ അറിവോടെയല്ലെന്ന് ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന് പറഞ്ഞു. സംഭവം കെ.പി.സി.സി. പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. സാമൂഹിക പ്രശ്നമെന്ന നിലയില്‍ സുധാകരന് നെഹ്റുഗ്രൂപ്പിന് വേണ്ടി ഇടപെടാന്‍ പാടില്ലായിരുന്നുവെന്നും ശ്രീകണ്ഠന് പറഞ്ഞു.
Advertisement