നടിയെ ആക്രമിച്ച കേസിന്റെ ഗുഡാലോചന അന്വേഷിക്കുന്ന പൊലീസ് സംഘം ചലച്ചിത്ര താരം ദിലീപിന്റെ സഹോദരന് അനൂപിനെ നാലര മണിക്കൂറോളം ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ വൈകിട്ട് മൂന്നു മണിയോടെയെത്തിയ അനൂപ് ഏഴര വരെ പൊലീസിന്റെ പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. കേസുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളുടെയും വിവരങ്ങളുടെയും പശ്ചാത്തലത്തിലാണ് അനൂപിനെ ചോദ്യം ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്യലിനെ പറ്റി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അനൂപ് തയാറായില്ല.
നേരത്തെ ചലച്ചിത്ര താരം ധര്മജന് ബോള്‍ഗാട്ടിയെയും അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ധര്‍മജനൊപ്പം പള്‍സര്‍ സുനിയും ചേര്‍ന്നുളള സെല്‍ഫി പൊലീസിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ധര്‍മജനില്‍ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞത്. എന്നാല്‍ സിനിമാ സെറ്റില്‍ എത്തുന്ന പലര്‍ക്കുമൊപ്പം ഫോട്ടോ എടുക്കാറുണ്ടെന്നും സുനിയെ തനിക്ക് അറിയില്ലെന്നുമുളള മറുപടിയാണ് ധര്മജന് പൊലീസിന് നല്‍കിയത്.