പള്‍സര്‍ സുനിയുടെയും മറ്റ് പ്രതികളുടെയും റിമാന്‍ഡ് കാലാവധിയില്‍ തീരുമാനമെടുക്കാന്‍ അങ്കമാലി കോടതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കേസ് പരിഗണിച്ചപ്പോള്‍ പള്‍സര്‍ സുനിയുടെ വക്കാലത്തിനെക്കൊല്ലി കോടതിക്കുളളില്‍ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. അഡ്വ.ബി.എ.ആളൂരും അഡ്വ. ടെനിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. കോടതിക്കുളളില്‍ തര്‍ക്കിച്ച ആളൂരിനെ കോടതി ശാസിക്കുകയും ചെയ്തു.
അനാവശ്യകാര്യങ്ങള്‍ കോടതിക്കുളളില്‍ പറയരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. തന്റെ വക്കാലത്ത് ബി. എ ആളൂരിനെ ഏല്പിച്ചതായി പള്‍സര്‍ സുനി അറിയിച്ചതോടെ ആളൂരുമായി കേസ് സംസാരിക്കാന്‍ സുനിക്ക് കോടതി സമയം നല്കി. ഇതിനിടെ പള്‍സര്‍ സുനി നടത്തിയ ഫോണ്‍വിളികളില്‍ ശാസ്ത്രീയ തെളിവുകള്‍ക്കായി പൊലീസ് കാക്കനാട് ജയിലില്‍ പരിശോധന നടത്തുകയാണ്.