പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിയിലെ പെൻഷൻകാർ ചീഫ് ഒാഫീസിന് മുമ്പിൽ അനിശ്ചിതകാല ധർണ തുടങ്ങി. നാലുമാസത്തെ പെൻഷ·നാണ് കുടിശികയുള്ളത്. നാൽപത്തിരണ്ടായിരത്തോളം കുടുംബങ്ങളാണ് സർക്കാരിന്റ കാരുണ്യത്തിനായി കാത്തിരിക്കുന്നത്
പെൻഷൻ മുടങ്ങിയതോടെ ജീവിതം വഴിമുട്ടിയ വിജയകുമാറിനെപ്പോലെ ഒട്ടേറെപ്പേരുണ്ടായിരുന്നു ചീഫ് ഒാഫീസിന് മുന്നിൽ. ഇനി ആർക്കുമുന്നിൽ പരാതിപറയണമെന്ന് പോലും അറിയാത്തവർ . ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ലെങ്കിലും സർക്കാർ കണ്ണുതുറക്കുംവരെ സമരം തുടരും
ഗതാഗതമന്ത്രിയുടെ വാക്കുകളിൽ വിശ്വസിക്കുന്നില്ലെന്നും ഇവർ പറയുന്നു. ടി.ഡി.എഫ് സംസ്ഥാന സെക്രട്ടറി ആർ.ശശിധരൻ സമരം ഉദ്ഘാടനം ചെയ്തു