ആന്റിഗ്വ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 190 റണ്‍സ് വിജയലക്ഷ്യം. 9 വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് 189 റണ്‍സെടുത്തത്. വിക്കറ്റ് നഷ്ടപ്പെടാതെ 57 റണ്‍സെടുത്ത വെസ്റ്റ് ഇന്‍ഡീസിനെ പിന്നീട് ഇന്ത്യന്‍ ബോളര്‍മാര്‍ വരിഞ്ഞുമുറുക്കി. ഉമേഷ് യാദവും ഹാര്‍ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റെടുത്തു. കൈല്‍ ഹോപ്പും എവിന്‍ ലൂയിസും 35 റണ്‍സ് വീതമെടുത്ത് പുറത്തായി. മറുപടി ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് 47 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
Advertisement