കായംകുളത്ത് റയില്വേട്രാക്കില് ഇരുമ്പുപെട്ടി കണ്ടെത്തിയ സംഭവത്തില്‍ റയില്‍വേ അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് ചെന്നൈ മെയില്‍ എക്സ്പ്രസ് കടന്നുവന്ന പാളത്തില്‍ പെട്ടി കണ്ടെത്തിയത്. വേഗത്തില്‍ വന്ന ട്രെയിന്‍ ഇത് ഇടിച്ചുതെറിപ്പിച്ച് കടന്നുപോയി. ട്രാക്കിനു സമീപത്തുണ്ടായിരുന്ന പഴയ ഇലക്ട്രിക്കല്‍ സിഗ്നല്‍ ബോക്സാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അട്ടിമറി ശ്രമമാണോയെന്നതടക്കം റയില്‍വേ പരിശോധിക്കുന്നുണ്ട്.
Advertisement