വിലക്കുനീക്കി തന്റെ വായടപ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് സംവിധായകന് വിനയന്. തീരുമാനം കഴിഞ്ഞ 9 വര്‍ഷത്തെ വിശ്രമമില്ലാത്ത തന്റെ പോരാട്ടത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വിജയമാണെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ പെണ്‍കുട്ടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം അമ്മയുടെ ജനറല്‍ ബോഡിയില്‍ നിന്നും ഉണ്ടാകാതിരുന്നത് ഖേദകരമാണെന്നും വിനയന് വ്യക്തമാക്കി. ഇന്നലെ നടന്ന അമ്മയുടെ യോഗത്തില്‍ തന്നോട് സ്നേഹം കാണിച്ച മമ്മൂട്ടിക്കും കെ.ബി.ഗണേഷ് കുമാറിനും അദ്ദേഹം ഫേസ് ബുക്കിലൂടെ നന്ദി പറഞ്ഞു.
Advertisement