ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചതിനെതിരെ നിയമനടപടിക്ക് സിനിമയിലെ വനിതാ കൂട്ടായ്മ. വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് വനിത കമ്മിഷന് പരാതി നല്‍കിയതായി വിമന്‍ ഇന്‍ സിനിമ കലക്ടീവ് അറിയിച്ചു. ഇന്ന് ചേര്‍ന്ന അമ്മ ജനറല്‍ ബോഡിയില്‍ കൂട്ടായ്മയിലെ അംഗങ്ങള്‍ പങ്കെടുത്തത് പരാമര്‍ശിച്ചുള്ള മിനിറ്റ്സ് ഫെയ്സ്ബുക്കില്‍ ഇട്ടതിനൊപ്പമാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് നിലപാട് വ്യക്തമാക്കിയത്. അമ്മ ജനറല്‍ ബോഡിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്തില്ലെന്നും വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിച്ചാലേ ചര്‍ച്ച ചെയ്യൂ എന്ന നിലപാടിനോട് യോജിക്കാനായില്ലെന്നും കുറിപ്പില്‍ പറയുന്നു. കേസില്‍ 'അമ്മ'യ്ക്ക് അവരുടേതായ നിലയില്‍ മുന്നോട്ട് പോകാം. സ്വന്തം നിലയില്‍ നടിക്ക് പിന്തുണ നല്കാന് കൂട്ടായ്മയ്ക്ക് കഴിവുണ്ടെന്നും വ്യക്തമാക്കിയാണ് കുറിപ്പ്.
Advertisement