ഒരുപാട് പ്രതിസന്ധികളിലൂടെ 'അമ്മ' കടന്നുപോയിട്ടുണ്ടെന്ന് മോഹന്‍ലാല്‍. പ്രതിസന്ധികളെല്ലാം ഒന്നിച്ചുനിന്ന് േനരിടാന്‍ കഴിഞ്ഞിട്ടുണ്ടന്നും മോഹന്‍ലാല്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ നിലപാടില്ലാതെ താരസംഘടനയായ അമ്മ. വാർഷിക ജനറൽ ബോഡിയോഗത്തിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്കുമുന്നിൽ പതറിയ അമ്മ ഭാരവാഹികള്‍ ക്ഷുഭിതരായി. നാടകീയരംഗങ്ങൾ സൃഷ്ടിച്ച് വാർത്താസമ്മേളനം അവസാനിപ്പിച്ച് താരങ്ങള്‍ മടങ്ങുകയായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ എന്താണ് നിങ്ങളുടെ നിലപാട്? ഈ ചോദ്യത്തിന് മറുചോദ്യവും ആക്രോശവും ധാർഷ്ട്യവും നിറഞ്ഞ പ്രതികരണമായിരുന്നു താരങ്ങളിൽനിന്ന് ഉണ്ടായത്. ദിലീപും ആക്രമണത്തിനിരയായ നടിയും അമ്മയുടെ മക്കളാണെന്നും ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്നും ഇന്നസെന്റും വേദിയിലുണ്ടായിരുന്ന മറ്റുള്ളവരും മാറി മാറി പറഞ്ഞു.