നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്നു സുരേഷ് ഗോപി എംപി. സമുഹമാധ്യമങ്ങളിലും മറ്റും വരുന്നത് ഊഹാപോഹങ്ങൾ മാത്രമാണ്. ഊഹാപോഹങ്ങൾക്ക് അടിസ്ഥാനമില്ല. അന്വേഷണം അതിന്റെ വഴിക്കു പോകട്ടെ. അതിൽ വിശ്വാസം അർപ്പിക്കുകയാണു ശരിയായ രീതിയെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് മുതലമടയിലെ അംബേദ്കർ കോളനി സന്ദർശിക്കാനെത്തിയപ്പോഴാണു സുരേഷ് ഗോപിയുടെ അഭിപ്രായപ്രകടനം.
Advertisement