ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാവാന്‍ രവി ശാസ്ത്രിയും. പരിശീലകസ്ഥാനത്തേക്ക് അപേക്ഷ നല്കാന് തീരുമാനിച്ചുവെന്ന് രവി ശാസ്ത്രി അറിയിച്ചു. രവി ശാസ്ത്രിയെ പരിശീലകനാക്കണമെന്ന ആവശ്യവുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഉപദേശകസമിതി അംഗങ്ങളായ സച്ചിനേയും വിവിഎസ് ലക്ഷ്മണിനേയും സമീപിച്ചിരുന്നു. പരിശീലകനാക്കാമെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രമെ അപേക്ഷ നല്‍കൂ എന്നായിരുന്നു നേരത്തെ രവിശാസ്ത്രിയുടെ നിലപാട്.
അപേക്ഷ നല്‍കാനുള്ള തിയതി ബിസിസിഐ ജൂലൈ 9 വരെ നീട്ടിയിട്ടുണ്ട്. വിരേന്ദര്‍ സെവാഗ്, ടോം മൂഡി, ദൊഡ്ഡ ഗണേഷ്, ലാല്‍ചന്ദ് രജ്പുത്, റിച്ചാര്‍ഡ് പൈബസ് എന്നിവരാണ് ഇതിനകം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍.