യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയില്‍ പൊലീസ് പുതിയ എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്തേക്കും. പള്‍സര്‍ സുനി, വിഷ്ണു, കത്തെഴുതി നല്കിയ ജയിലിലെ സഹതടവുകാരന് എന്നിവരെ പ്രതികളാക്കി എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്യാനാണ് സാധ്യത. വിഷ്ണുവിനെ പൊലീസ് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. കത്ത് ദിലീപിന് എത്തിച്ചത് താനാണെന്ന് വിഷ്ണു സമ്മതിച്ചതായാണ് സൂചന. നിരവധി മോഷണക്കേസുകളിലെ പ്രതിയായ വിഷ്ണു ജയിലില്‍ വച്ചാണ് പള്സറര് സുനിയുമായി അടുക്കുന്നത്. ദിലീപിന്റെയും, നാദിര്‍ഷായുടെയും, മാനേജര്‍ അപ്പുണ്ണിയുടേയും മൊഴി ഉടന്‍ രേഖപ്പെടുത്തും.
Advertisement