യു.എസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കുനേരെ നടക്കുന്ന വംശീയ അതിക്രമവും എച്ച്1 - ബി വീസ നിയന്ത്രണവും ചര്‍ച്ചയാകുമെന്നാണ് സൂചന. ഇന്ത്യയെക്കുറിച്ചുളള സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുെമന്ന് വിര്‍ജിനിയയില്‍ ഒത്തുകൂടിയ ഇന്ത്യന്‍ സമൂഹത്തിന് മോദി വാക്ക് നല്കി. വ്യവസായങ്ങള്‍ തുടങ്ങുന്നതിനായി ജിഎസ്ടി ഉള്‍പ്പെടെ എഴായിരം പരിഷ്കാരങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നതായി വിവിധ കമ്പനി മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, ആപ്പിള്‍ സിഇഒ ടിം കുക്ക് തുടങ്ങി 21 വ്യവസായ പ്രമുഖര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ യാത്രയാണിത്.
Advertisement