സ്വാശ്രയമെഡിക്കൽ കോളജ് ഫീസ് വർധന പിൻവലിക്കണമെന്ന് എ ഐ എസ്എഫ്. എൽഡിഎഫിന്റെ പ്രഖ്യാപിതനയത്തിന് വിരുദ്ധമായാണ് ഫീസ് വർധിപ്പിച്ചതെന്നും എഐഎസ്എഫ് ആരോപിച്ചു.
10 മുതല്‍ 15 ലക്ഷം വരെ ഫീസ് വേണമെന്ന ആവശ്യം മാനേജ്മെന്റുകളുടെ ആവശ്യം ഫീസ് നിര്‍ണയസമിതി തള്ളിയിരുന്നു. അതേസമയം ഫീസ് നിർണയത്തിനെതിരെ മാനേജ്മെന്റുകൾ ചൊവ്വാഴ്ച കോടതിയെ സമീപിക്കും. ഫീസ് നിർണയം ശാസ്ത്രീയമല്ല. കുറഞ്ഞത് എട്ടുലക്ഷമെങ്കിലും ഫീസ് വേണമെന്ന്ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നതെന്നു ഫസൽ ഗഫൂർ പറഞ്ഞു.