കൊളംബിയയില്‍ വിനോദ സഞ്ചാരബോട്ട് മുങ്ങി ഒന്പതുപേര് മരിച്ചു. ഇരുപത്തിയെട്ട് പേരെ കാണാതായി. മരണസംഖ്യ ഉയര്‍ന്നേക്കും. മെഡലിന് നഗരത്തില്‍നിന്ന് നാല്‍പ്പത് മൈല്‍ അകലെയുള്ള വിനോദസഞ്ചാര മേഖലയിലെ തടാകത്തിലാണ് അപകടം. ബോട്ട് മുങ്ങുന്നതുകണ്ട് സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകളും വഞ്ചികളുമാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാര്‍ കയറിയതാണ് അപകടകാരണമെന്ന നിഗമനത്തിലാണ് പൊലീസ്. യാത്രക്കാര്‍ ലൈഫ് ജാക്കറ്റുകള്‍ ഉപയോഗിക്കാതിരുന്നതും മരണസംഖ്യ ഉയരാന്‍ കാരണമായി.
Advertisement