ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം മഴ മൂലം ഉപേക്ഷിച്ചു. ഇന്ത്യ 40 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്ത് നില്‍ക്കവെയാണ് രണ്ടാമതും മഴയെത്തിയതോടെ മല്‍സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്കായി ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും അര്‍ധസെഞ്ചുറി നേടി. ഓപ്പണിങ് വിക്കറ്റില്‍ രഹാനെയും ധവാനും ചേര്‍ന്ന് 132 റണ്‍സ് ചേര്‍ത്തു. 62 റണ്‍സെടുത്ത രഹാനെ, 87 റണ്‍സെടുത്ത ധവാന്, നാല് റണ്‍സെടുത്ത യുവരാജ്സിങ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
Advertisement