കോഴിക്കോട് ചെമ്പനോട വില്ലേജോഫിസില്‍ കര്ഷകന് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാന്‍ റവന്യു അഡീ·ഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് വില്ലേജ് ഒാഫിസില്‍ തെളിവെടുപ്പ് നടത്തി. ജില്ലാ കലക്ടര്‍ യു.വി.ജോസിനൊപ്പമെത്തിയ അഡീ. ചീഫ് സെക്രട്ടറി ഓഫിസിലെ ഫയലുകള്‍ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ത്തന്നെ ഉദ്യോഗസ്ഥരില്‍ നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും. ചെമ്പനോടയിലെ പ്രധാനപ്രശ്നം പട്ടയമാണെന്ന് കുര്യന് പറഞ്ഞു. 1964 ന് മുമ്പ് ഭൂമി കൈവശമുണ്ടെന്ന് രേഖയുണ്ടെങ്കില്‍ പട്ടയം നല്‍കുമെന്നും കുര്യന് അറിയിച്ചു.
Advertisement