പൊലീസുകാര്‍ ദാസ്യപ്പണിയെടുക്കേണ്ടവരല്ലെന്ന് എഡിജിപി ടോമിന് ജെ.തച്ചങ്കരി. ജഡ്ജിമാരും ജനപ്രതിനിധികളും അനാവശ്യമായി അകമ്പടിക്കു വിളിക്കുന്നതിലാണ് എഡിജിപിയുടെ പ്രതിഷേധം. അതേസമയം പൊലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകളിലെ കെടുകാര്യസ്ഥത പരിഹരിക്കാന്‍ ഇടപെടുമെന്ന് ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ് പ്രഖ്യാപിച്ചു.
സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ തുറന്നുപറയാന്‍ തയാറാകണമെന്നാണ് പൊലീസുകാരോടുള്ള എഡിജിപി ടോമിന് ജെ.തച്ചങ്കരിയുടെ ആഹ്വാനം. കണ്ണൂരില്‍ പൊലീസ് അസോസിയേഷന് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതേസമയം പൊലീസിലും കെടുകാര്യസ്ഥത കാര്യമായുണ്ടെന്ന് ഡിജിപി ജേക്കബ് തോമസ് കോഴിക്കോട്ട് പറഞ്ഞു. കൊച്ചിയില്‍ ജനങ്ങളെ തല്ലിച്ചതച്ചത് ഇതിന് തെളിവാണ്. സര്‍ക്കാര്‍ വകുപ്പുകളിലെ കെടുകാര്യസ്ഥത പരിഹരിക്കാന്‍ ഐഎംജി ഡയറക്ടര്‍ എന്ന നിലയില്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. പുതുവൈപ്പിനിലെ പൊലീസ് നടപടി തെറ്റായിപ്പോയെന്നും ജേക്കബ് തോമസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.