ഗംഗേശാനന്ദ തീർഥപാദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്ക് പോക്സോ കോടതിയുടെ വിമര്‍ശനം. നിയമസാധുത പരിശോധിക്കാതെ അനാവശ്യഹര്‍ജികള്‍ നല്കി കോടതിയുടെ സമയം കളയരുത്. കേസ് സിബിഐക്ക് കൈമാറണമെന്ന യുവതിയുടെ അപേക്ഷ ഉച്ചയ്ക്കുശേഷം കോടതി പരിഗണിക്കും. യുവതിയെ ബ്രെയിന്‍മാപ്പിങ്ങിനും നുണപരിശോധനയ്ക്കും വിധേയയാക്കാൻ അനുമതി നല്കിയ കോടതി തിങ്കളാഴ്ച യുവതിയോട് നേരിട്ട് ഹാജരാകാനും ഉത്തരവിട്ടിരുന്നു. സുഹൃത്ത് അയ്യപ്പദാസിൽ നിന്ന് ഭീഷണി നിലനിൽക്കുന്നതായി കാണിച്ച് യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് യുവതിക്ക് സംരക്ഷണമേര്‍പ്പെടുത്തി.
Advertisement